ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനം: വിട്ടു വീഴ്‌ചയില്ലെന്ന് സുധീരന്
ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനത്തിന് വിട്ടു വീഴ്‌ച ചെയ്യേണ്‌ടെന്നാണ് കോണ്‍ഗ്രസ് തീരുമാനമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. ലാന്‍ഡ് അസൈന്‍മെന്റ് ആക്‌ടില്‍ ഭേദഗതി വരുത്തിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ചര്‍ച്ച നടത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ റവന്യൂ മന്ത്രിയുമായും ഇടുക്കി ഡിസിസി പ്രസിഡന്റുമായും ചര്‍ച്ച നടത്തിയ ശേഷം ചൊവ്വാഴ്‌ച പ്രതികരിക്കാമെന്നും സുധീരന്‍ പറഞ്ഞു. ചീഫ് എന്‍ജിനീയര്‍മാര്‍ക്കെതിരേയുള്ള ആഭ്യന്തരവകുപ്പിന്റെ നടപടിയെ ഭരണപരമായ കാര്യമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.