സിപിഎം ആര്‍ക്ക് എതിരായാണ് ബോംബ് നിര്‍മിക്കുന്നതെന്ന് വ്യക്തമാക്കണം; നേതൃത്വത്തിന്റെ അറിവില്ലാതെ ഇതൊന്നും നടക്കില്ല- സുധീരന്‍

ചൊവ്വ, 3 മെയ് 2016 (11:53 IST)
നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിപിഎമ്മിനെതിരെ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ രംഗത്ത്. ആര്‍ക്ക് എതിരായാണ് സിപിഎം ബോംബ് നിര്‍മിക്കുന്നതെന്ന് വ്യക്തമാക്കണം. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എന്തിനാണ് ബോംബ്. എന്തൊരു ക്രൂരതയാണ് അണികളോട് സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

സിപിഎം നേതൃത്വത്തിന്റെ അറിവില്ലാതെ ബോംബ് നിര്‍മാണം നടക്കില്ല. നാദാപുരം തെരുവന്‍പറമ്പില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായി ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണമെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.

നാദാപുരം സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു സുധീരം. ബോംബ് നിര്‍മാണത്തില്‍ പങ്കാളികളായിരുന്നത് സിപിഎം പ്രവര്‍ത്തകരാണെന്നാണ് പൊലിസ് പറയുന്നത്. അതേസമയം, സംഭവത്തില്‍ പങ്കില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്.

വെബ്ദുനിയ വായിക്കുക