മദ്യരഹിത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, സര്‍ക്കാരിന്റെ മദ്യനയത്തിന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ.
മദ്യനയത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം നടപ്പാക്കാൻ സർക്കാർ കാലതാമസം വരുത്തില്ലെന്നും. അതിനായി പാര്‍ട്ടിയുടെയും കെപിസിസിയുടെയും പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സുധീരൻ പറഞ്ഞു.
ജനങ്ങൾക്ക് ആഹ്ളാദകരമായ തീരുമാനമാണ് ഇപ്പോൾ. മുസ്ളീംലീഗ് മുഖ്യമന്ത്രിയെ ആക്ഷേപിച്ചു എന്ന ആരോപണം അർത്ഥമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
വിഎം സുധീരൻ സർക്കാരിലെ പ്രതിപക്ഷത്തെ പോലെയാണ് പെരുമാറിയതെന്നും. സര്‍ക്കാരിനെ പലപ്പോഴും പ്രതിസന്ധിയിലാക്കിയെന്നും പറഞ്ഞ എംഎം ഹസന്റെ ആരോപണത്തോട് പ്രതികരിക്കാൻ തയ്യാറായില്ല. അതേക്കുറിച്ചൊന്നും ഇപ്പോൾ പറയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.