പരാതിയില്ല, അബ്ദുള്ളക്കുട്ടിക്കെതിരെ നടപടിയുമില്ല: സുധീരന്‍
കണ്ണുര്‍ എംഎല്‍എ അബ്ദുള്ളക്കുട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന സരിതയുടെ പരാതിയുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വത്തിന് പരാതി ലഭിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.
സരിതയുടെ മൊഴി എന്താണെന്ന് അറിയാതെ ഇതു സംബന്ധിച്ചൊരു നിഗമനത്തിലെത്താന്‍ കഴിയില്ലെന്നും സുധീരന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. കുട്ടികളെ കടത്തിയ സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും സുധീരന്‍ വ്യക്തമാക്കി.