ബാര്‍കോഴക്കേസ്: മൊഴി മാറ്റി പറയാനായി ബാറുടമകള്‍ പണം വാങ്ങിയെന്ന് വി എം രാധാകൃഷ്ണന്‍

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2016 (11:57 IST)
ബാര്‍ കോഴക്കേസില്‍ മൊഴി മാറ്റി പറയാനായി ചില ബാറുടമകള്‍ പണം വാങ്ങിയിരുന്നെന്ന് ബാറുടമ വി എം രാധാകൃഷ്ണന്‍‍. ബാര്‍ അസോസിയേഷന്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് കൃത്യമായി സമര്‍പ്പിച്ചിട്ടില്ലെന്നും വി എം രാധാകൃഷ്ണന്‍ മൊഴി നല്‍കി. ഇത്തരം ക്രമ്മക്കേടുകളുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ രജിസ്ട്രാര്‍ മുമ്പാകെ നല്‍കിയ പരാതിയിലാണ് രാധാകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
 
ലീഗല്‍ ഫണ്ടാണെന്ന പേരില്‍ ബാര്‍ അസോസിയേഷന്‍ വന്‍ തുക പിരിച്ചിരുന്നു. ഓരോ ബാറുടമകളുടെയും കൈയില്‍ നിന്നും രണ്ടരലക്ഷം രൂപയാണ് ഇക്കാര്യത്തിനായി പിരിച്ചെടുത്തത്. ഈ തുകയായിരുന്നു ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് കോഴ കൊടുക്കാനായി ഉപയോഗിച്ചത്. പിരിച്ച പണം ദുരുപയോഗിച്ചതിനു പുറമേ അസോസിയേഷനിലെ വ്യക്തികളും ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നും പരാതിയില്‍ വ്യക്തമാക്കി.
 
Next Article