400 ദിവസങ്ങള്‍ കൊണ്ട് 100 പാലം: മന്ത്രി ഇബ്രാഹിംകുഞ്ഞ്
ബുധന്‍, 7 ജനുവരി 2015 (17:19 IST)
സംസ്ഥാനത്ത് 100 പാലങ്ങള്‍ വരുന്ന 400 ദിവസങ്ങള്‍ക്കുള്ളില്‍ കമ്മീഷന്‍ ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. എറണാകുളത്ത് പൊതുമരാമത്ത് വകുപ്പിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇവയുടെ നിര്‍മ്മാണപ്രവൃത്തികള്‍, കൃത്യസമയത്ത് തന്നെ പൂര്‍ത്തിയാക്കാന്‍ വകുപ്പ്‌സെക്രട്ടറിതലത്തില്‍ അവലോകന സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 186 പാലങ്ങളുടെ നിര്‍മ്മാണപ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ അടിയന്തിര പ്രാധാന്യമുള്ള 100 പാലങ്ങളാണ് ആദ്യഘട്ടത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്റെകീഴിലുള്ളവിവിധ ഏജന്‍സികള്‍ക്കാണ് നിര്‍മ്മാണചുമതല. കെഎസ്ടിപി (15), ദേശീയപാതാവിഭാഗം (24), റോഡ്‌സ്ആന്റ് ബ്രിഡ്ജസ്‌വിഭാഗം (57), കേരളറോഡ്‌സ്ആന്റ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ്‌കോര്‍പ്പറേഷന്‍ (84), കേരളറോഡ് ഫണ്ട് ബോര്‍ഡ് (2) എന്നീ ഏജന്‍സികള്‍ക്കാണ് പാലങ്ങളുടെ നിര്‍മ്മാണ ചുമതല. പാലങ്ങള്‍, ഫ്‌ളൈഓവറുകള്‍, റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് നിര്‍മ്മാണം.
സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ മേഖലയില്‍ ആസൂത്രിതമായ വികസനം ലക്ഷ്യമിട്ട് വകുപ്പ് നടത്തിവരുന്ന “സ്പീഡ് കേരളയിലെ അഞ്ചു പദ്ധതികളില്‍ തലശ്ശേരി ബൈപ്പാസ് ഒഴികെ നാലെണ്ണം 400 ദിവസത്തിനകം പൂര്‍ത്തിയാക്കും. ചരിത്രത്തിലാദ്യമായികേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തുല്യപങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന ആലപ്പുഴ, കൊല്ലം ബൈപ്പാസുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിലഭിച്ചുകഴിഞ്ഞു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. 700 കോടിരൂപ ചെലവ്‌വരുന്ന ഈ പദ്ധതികളുടെ നിര്‍മ്മാണം ഫെബ്രുവരിയില്‍ തുടങ്ങും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.