വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍: അവസാന തിയതി ഇന്ന്
വെള്ളി, 20 ഫെബ്രുവരി 2015 (08:52 IST)
കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്. തുറമുഖ നിര്‍മ്മാണ കമ്പനികളായ അദാനി പോര്‍ട്സ്, എസ്ആര്‍ പോര്‍ട്സ്, സ്രേ ഇന്‍ഫ്രാസ്ട്രക്ചര്‍- ഒഎച്ച്എല്‍ കണ്‍സോര്‍ഷ്യം (സ്പാനിഷ്) എന്നിവര്‍ മത്സര രംഗത്തുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
രേഖകളും നിര്‍മ്മാണ കമ്പനിയുടെ വിശദാംശങ്ങളും ആദ്യം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എംപവേര്‍ഡ് കമ്മിറ്റി വിലയിരുത്തും. എംപവേര്‍ഡ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കു വച്ച് അന്തിമ അനുമതി ലഭ്യമാക്കും. ഇതിന് ഒരാഴ്ചയെടുക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഇത് നാലാം തവണയാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് ടെന്‍ഡര്‍ പരിഗണിക്കുന്നത്.
4089 കോടി രൂപയുടെ തുറമുഖ നിര്‍മാണ പദ്ധതിക്കു കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം കേന്ദ്ര ധനമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. 800 കോടി രൂപയോളം ഈ ഇനത്തില്‍ കേരളത്തിനു ലഭിക്കും. പദ്ധതി അടങ്കല്‍ തുകയുടെ 20 ശതമാനമാണു കേന്ദ്രത്തില്‍ നിന്നു ലഭിക്കുക. 20% സംസ്ഥാന സര്‍ക്കാര്‍ ചെലവിടണം. ശേഷിക്കുന്ന 2400 കോടിയോളം രൂപയാണു തുറമുഖ നടത്തിപ്പുകാരന്‍ ചെലവിടേണ്ടത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.