വിഴിഞ്ഞം തുറമുഖം: കേസില്‍നിന്ന് പരാതിക്കാരന്‍ പിന്മാറുന്നു

തിങ്കള്‍, 3 നവം‌ബര്‍ 2014 (11:45 IST)
വിഴിഞ്ഞം കേസില്‍നിന്ന് പരാതിക്കാരനായ മേരിദാസന്‍ പിന്മാറുന്നു. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മേരിദാസന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് പരാതി നല്‍കി. തുറമുഖത്തിന്റെ പാരിസ്ഥിതികാനുമതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളും ദേശീയ ഹരിത ട്രിബ്യൂണല്‍ ഇന്ന് പരിഗണിക്കും. തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നുവെന്ന് മേരിദാസന്‍ വ്യക്തമാക്കി. 
 
ചെന്നൈ ബഞ്ചിന്റെ പരിഗണനയിലുള്ള ഹര്‍ജികള്‍ നേരത്തെ ട്രൈബ്യൂണല്‍ ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. പദ്ധതിയെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയ മേരിദാസന്റെയും വില്‍ഫ്രഡിന്റെയും മറുപടികള്‍ ട്രൈബ്യൂണലിന്റെ പരിഗണനക്കെത്തിയിരുന്നു. ഇവരെ നേരിട്ടുവിളിപ്പിക്കണമെന്നാണ് തുറമുഖ അതോറിറ്റിയുടെ ആവശ്യം.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക