തീരദേശ ജനതയെ വെല്ലുവിളിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും; ലത്തീന്‍ സഭയുടെ ഇടയലേഖനം പള്ളികളില്‍ വായിച്ചു
ഞായര്‍, 2 ഓഗസ്റ്റ് 2015 (10:55 IST)
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറുമുഖ പദ്ധതിക്കെതിരെ ലത്തീൻ കത്തോലിക്കാ സഭയുടെ ഇടയലേഖനം പള്ളികളില്‍ വായിച്ചു. പരിസ്ഥിതി നിയമവും തീരദേശ നിയമവും ലംഘിച്ചു കൊണ്ടാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഇടയലേഖനത്തിലെ മുന്നറിയിപ്പ്.
തീരദേശ ജനതയെ വെല്ലുവിളിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കിയാല്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണമാകുമെന്നും ഇടയലേഖനം പറയുന്നു. പുനരധിവാസ പാക്കേജ് നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ പദ്ധതി തടസ്സപ്പെടുത്തും. തീരദേശത്തെ ജനങ്ങളെ വെല്ലുവിളിച്ച് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു.
വിഴിഞ്ഞത്തിനായി സ്ഥലമേറ്റെടുക്കുമ്പോഴുമുള്ള പുനരധിവാസ പാക്കേജിൽ ഇപ്പോഴും വ്യക്തതയില്ല. പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം നടത്തിയതു വസ്തുകൾ മറച്ചുവച്ചാണ്. പദ്ധതി ഈ നിലയിൽ മുന്നോട്ട് പോയാൽ എന്തു വില കൊടുത്തും തടയും. തീരദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ലത്തീൻ കത്തോലിക്കാ സഭ വ്യക്തമാക്കുന്നുണ്ട്.