വിഴിഞ്ഞം; അദാനിക്ക് അനുമതി പത്രം നല്‍കി
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ കരാര്‍ നല്‍കുന്നതിലെ സന്നദ്ധത വ്യക്‌തമാക്കുന്ന അനുമതിപത്രം സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് കൈമാറി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
മന്ത്രിസഭാ തീരുമാനത്തിന് ശേഷം ചില പരിശോധനകള്‍കൂടി ആവശ്യമായിരുന്നു. അതിനാലാണ് അനുമതിക്കത്ത് നല്‍കാന്‍ വൈകിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി. ഇതുസംബന്ധിച്ച് പ്രചരിച്ച വാര്‍ത്തകള്‍ അടിസ്‌ഥാന രഹിതമാണ്. ഈ മാസം 20ന് അദാനി പോര്‍ട്‌സ് അധികൃതര്‍ തിരുവനന്തപുരത്ത് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.