പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു

Webdunia
തിങ്കള്‍, 30 നവം‌ബര്‍ 2020 (10:51 IST)
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നു. ആശുപത്രിയിലെത്തിയാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നത്. ഇതിനായി വിജിലൻസിന് കോടതി അനുമതി നാൽകിയിരുന്നു. ഡിവൈഎസ്‌പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് മുൻ മന്ത്രിയെ ചോദ്യംചെയ്യുന്നത്. കർശന ഉപാധികളോടെയാണ് ഇബ്രാഹിംകു‌ഞ്ഞിനെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിരിയ്ക്കുന്നത്.
 
രാവില 9 മണി മുതല്‍ 12 മണി വരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ 5 വരെയുമാണ് ചോദ്യം ചെയ്യാൻ അനുമതിയുള്ളത്. ചോദ്യം ചെയ്യാലിന് മുന്നോടിയായി ഉദ്യോഗസ്ഥർ കൊവിഡ് പരിശോധന നടത്തണം. ഒരു മണീക്കുർ ചോദ്യം ചെയ്താൽ 15 മിനിറ്റ് വിശ്രമം അനുവദിയ്ക്കണം. ചോദ്യം ചെയ്യലിനിടയിൽ ചികിത്സ തടസപ്പെടുത്തരുത്. മാനസികമായോ ശാരീരികമായോ പീഡിപിയ്ക്കരുത്, എന്നിങ്ങനെയാണ് ചോദ്യം ചെയ്യലിന് കോടതി മുന്നോട്ടുവച്ച നിബന്ധനകൾ. ഇത് പാലിയ്ക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ഉത്തരവിന്റെ പകർപ്പ് ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും നൽകിയുട്ടുണ്ട്. നാലുദിവസത്തേയ്ക്കുള്ള കസ്റ്റഡി അപേക്ഷയാണ് വിജിലൻസ് നൽകിയത്. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് അനുമതി ഒരു ദിവസമാക്കിയത്

അനുബന്ധ വാര്‍ത്തകള്‍

Next Article