മലപ്പുറം പെരിന്തല്‍മണ്ണയില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ബൈക്കിടിച്ച് മരിച്ചു. മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. പെരിന്തല്‍മണ്ണ മണ്ണാര്‍മല പള്ളിപ്പടിയിലെ കോഴിശ്ശേരി ഹൈദരലിയുടെ മകള്‍ ഫാത്തിമ ഹിസാന (ഒമ്പത്) വെട്ടത്തൂര്‍ ഒടുവംകണ്ട് പുത്തംകോട്ട് തൊടേക്കാട് യാസറിന്റെ മകള്‍ മുസ്നിയ (ആറ്) എന്നിവരാണ് മരിച്ചത്.