ആദ്യം മൂന്ന് പേരെ കൊന്ന ശേഷം ബാറില്‍ കയറി മദ്യപിച്ചു; തുടര്‍ന്നു അരുംകൊല !

രേണുക വേണു

ബുധന്‍, 26 ഫെബ്രുവരി 2025 (09:44 IST)
ആദ്യ മൂന്ന് കൊലപാതകം നടത്തിയ ശേഷം ബാറില്‍ കയറി മദ്യപിച്ചതായി വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍. ആദ്യ കൊലകളുടെ ക്ഷീണം മാറ്റാനാണ് ബാറില്‍ കയറി മദ്യപിച്ചതെന്നും അഫാന്‍ പൊലീസിനോടു പറഞ്ഞു. ബാറിലെ മദ്യപാനത്തിനു ശേഷം വീട്ടിലെത്തി മറ്റു മൂന്ന് പേരെ കൂടി ആക്രമിച്ചു. ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 
 
അഫാന്റെ മനോനിലയില്‍ പൊലീസിനെ തന്നെ കുഴയ്പ്പിക്കുന്നതാണ്. സ്വന്തം വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നു, അതിനുശേഷം ബാറില്‍ പോയി മദ്യപിച്ച് ക്ഷീണം തീര്‍ത്തു. എന്നിട്ട് ബന്ധുക്കളെയും കാമുകിയെയും കൊലപ്പെടുത്തി. 23 കാരനു ഇങ്ങനെ അരുംകൊലകള്‍ നടത്താന്‍ കഴിഞ്ഞത് എങ്ങനെയാണെന്ന ഞെട്ടല്‍ ഇപ്പോഴും പൊലീസിനുണ്ട്. കൊലപാതകങ്ങള്‍ക്ക് ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അഫാനെ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമാകൂ.
 
താന്‍ നടത്തിയ കൊലപാതകങ്ങളിലൊന്നും അഫാനു ഇതുവരെ യാതൊരു കുറ്റബോധവും തോന്നിയിട്ടില്ല. ഒരു കൂസലുമില്ലാതെയാണ് അഫാന്‍ കൊലപാതകങ്ങളെ കുറിച്ച് പൊലീസിനോടു വിവരിക്കുന്നത്. കൊലപാതകങ്ങള്‍ക്കിടെ 'ഇടവേള'യെടുത്ത് വെഞ്ഞാറമൂട്ടിലെ ബാറില്‍ കയറി മദ്യപിച്ച കാര്യം അഫാന്‍ വളരെ ലാഘവത്തോടെയാണ് പൊലീസിനോടു വിവരിച്ചത്. കൂട്ടക്കൊലയ്ക്കു ശേഷം ഒളിവില്‍ പോകാന്‍ പോലും തോന്നാത്ത തരത്തിലുള്ള അഫാന്റെ മാനസികനിലയാണ് പൊലീസിനെ അതിശയിപ്പിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍