സുകുമാരന്‍ നായര്‍ കാര്യമറിയാതെ കാടടച്ച് വെടിവയ്ക്കുകയാണ്. ആര്‍ ശങ്കര്‍- മന്നത്ത് പദ്മനാഭന്‍ ഐക്യം കള്ളം ഒളിപ്പിക്കാന്‍ വേണ്ടിയായിരുന്നോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.കാലം കഴിയുമ്പോള്‍ സുകുമാരന്‍ നായര്‍ക്ക് ഇന്നു പറഞ്ഞതു മാറ്റിപറയേണ്ടി വരും. വിശാല ഹിന്ദു ഐക്യത്തിന്റെ ഭാഗമായി സുകുമാരന്‍ നായര്‍ എന്തിനു വന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.
നേരത്തെഎസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരോക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. ഹൈന്ദവ ഐക്യത്തിനു വേണ്ടി ഇപ്പോള്‍ ചിലര്‍ സംഘടനയുണ്ടാക്കുന്നത് പല കള്ളക്കഥകളും മറച്ചുവെക്കാനാണെന്നും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണെന്നുമാണ് സുകുമാരന്‍ നായര്‍ ആരോപിച്ചു.
കള്ളങ്ങൾ ഒളിപ്പിച്ചുവയ്ക്കാൻ ചിലർ ഹൈന്ദവരുടെ പേര് ഉപയോഗിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഹൈന്ദവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഈ പറഞ്ഞവർ ആരും ശ്രമിച്ചിട്ടില്ല. എൻഎസ്എസ് മതേതര സംഘടനയാണെന്നും വിശാല ഹിന്ദു ഹൈക്യത്തിൽ ഭാഗമാകില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എന്‍എസ്എസിന്റെ വിജയദശമി ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.