വെള്ളാപ്പള്ളിയെ പോലുള്ളവരെ തോളിലേറ്റേണ്ടി വന്നത് ബിജെപിയുടെ ഗതികേടെന്ന് ഫസല്‍ ഗഫൂര്‍
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ. വെള്ളാപ്പള്ളിയെ പോലുള്ളവരെ തോളിലേറ്റേണ്ടി വന്നത് ബിജെപിയുടെ ഗതികേടാണെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ ലക്ഷ്യം രാഷ്ട്രീയ ലാഭക്കച്ചവടമാണെന്ന് എംഇഎസ് ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.വെള്ളാപ്പള്ളിക്ക് അധികാരമോഹം തലയ്ക്ക് പിടിച്ചിരിക്കുകയാണ്.
അതിനാലാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മുന്നാക്കക്കാരിലെ പിന്നാക്ക സംവരണത്തെ എതിർത്തയാളാണ് വെള്ളാപ്പള്ളി നടേശനെന്നും ഫസൽ ഗഫൂർ പറഞ്ഞു. കുഴിയാനയെ കണ്ട് ആനയെന്ന് തെറ്റിദ്ധരിച്ച അവസ്ഥയിലാണ് ബിജെപിയെന്നും അദ്ദേഹം വ്യക്തമാക്കി