വിഎസിനെതിരെ നിയമ നടപടിക്കു പോകില്ല; മൈക്രോ ഫിനാൻസ് വിഷയത്തില്‍ ഏതന്വേഷണവും നേരിടാൻ തയാര്‍- വെള്ളാപ്പള്ളി

വെള്ളി, 9 ഒക്‌ടോബര്‍ 2015 (12:43 IST)
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള വാക് പോരിന് അറുതി വരുന്നതായി സൂചന. തനിക്കെതിരെയും എസ്എൻഡിപി യോഗത്തിനെതിരേയും വിഎസ് ഉന്നയിച്ച ആരോപണങ്ങൾ ഉയര്‍ത്തിപ്പിടിച്ച് നിയമ നടപടിക്കു പോകില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. മൈക്രോ ഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ടു ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിഎസിന്റെ ആരോപണങ്ങൾ വസ്തുതകൾ മനസ്സിലാക്കാതെയാണെന്നു പദ്ധതിയുടെ ചീഫ് കോ–ഓർഡിനേറ്റർ കെകെ മഹേശൻ പറഞ്ഞു. നാലായിരം കോടിയോളം രൂപ വിവിധ ബാങ്കുകളിൽനിന്ന് ഓരോ പ്രദേശത്തുമുള്ള യൂണിയന്റെ മേൽനോട്ടത്തിലും ഉത്തരവാദിത്തത്തിലുമാണു വിതരണം ചെയ്തിട്ടുള്ളത്.

അതേസമയം, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആര്‍എസ്എസ് ബന്ധത്തില്‍ മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു‍. വെള്ളാപ്പള്ളി- ആര്‍എസ്എസ് ബന്ധത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുണ്ട്. ഭരണത്തുടർച്ച ലക്ഷ്യമാക്കിയാണ് ഉമ്മൻചാണ്ടി ഈ നീക്കത്തിന് കൂട്ട് നില്‍ക്കുന്നതെന്നും പിണറായി കോഴിക്കോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക