വെള്ളാപ്പള്ളിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ശോഭ സുരേന്ദ്രന്‍
വെള്ളാപ്പള്ളിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍.രാഷ്ട്രീയ പാര്‍ട്ടികള്‍ കടന്നാക്രമിച്ചാല്‍ വെള്ളാപ്പള്ളിയെ രക്ഷിക്കുമെന്ന് അവര്‍ പറഞ്ഞു.
സ്വാമി ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാമെന്നു വെള്ളാപ്പള്ളി പറയുമ്പോള്‍ അന്വേഷണം എന്ന ഉമ്മാക്കി കാണിച്ചു ജനകീയ ബദലിനെ തടയാനുള്ള ഗൂഢാലോചനയാണ് നടത്തുന്നത്.വെള്ളാപ്പള്ളിക്കെതിരെ പിണറായി വിജയന്റെ ആരോപണങ്ങള്‍ ചെകുത്താന്‍ വേദം ഓതുന്നതുപോലെയാണ്. ആരോപണം ഉന്നയിക്കുന്ന ബിജു രമേശ് ഏതു നേതാക്കളുമായാണ് അടുത്ത ബന്ധം പുലര്‍ത്തുന്നതെന്നു പരിശോധിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അരുവിക്കര ഉപതിരഞ്ഞെടുപ്പു കഴിയുന്നതു വരെ വെള്ളാപ്പള്ളി നടേശന്‍ ഇരുമുന്നണികള്‍ക്കും പ്രിയങ്കരനായിരുന്നുവെന്നും സമത്വ മുന്നേറ്റ യാത്ര ആരംഭിക്കാനുള്ള ശ്രമം തുടങ്ങിയപ്പോള്‍ വേട്ടയാടാന്‍ തുടങ്ങിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും അവര്‍ ആരോപിച്ചു.