വെള്ളാപ്പള്ളി നടേശനു ഭീഷണിക്കത്ത്; ടിപി ചന്ദ്രശേഖരന്റെ അനുഭവമുണ്ടാകുമെന്ന് ഭീഷണി

ചൊവ്വ, 26 ഏപ്രില്‍ 2016 (17:15 IST)
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറിയും ബി ഡി ജെ എസ് നേതാവുമായ വെള്ളാപ്പള്ളി നടേശന് ഭീഷണിക്കത്ത്. ഡി വൈ എഫ് ഐ മാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പേരിലാണ് ഭീഷണിക്കത്ത്.
 
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ താനും മകനും പ്രചാരണം നടത്തി പാലക്കാട് നിയമസഭ സീറ്റില്‍ ബി ജെ പി ജയിക്കുകയും മലമ്പുഴ സീറ്റില്‍ രണ്ടാംസ്ഥാനം നേടി വി എസിന്റെ വിജയത്തിന്റെ ശോഭ കെടുത്തുകയും ചെയ്താല്‍ താങ്കള്‍ക്കും മകനും ടി പി ചന്ദ്രശേഖരന്റെ അനുഭമുണ്ടാകും എന്നാണ് കത്തിലുള്ളത്.
 
മലമ്പുഴ മണ്ഡലത്തില്‍ വി എസ് അച്യുതാനന്ദനെ തോല്പിക്കാന്‍ ബി ഡി ജെ എസ് വോട്ട് മറിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബി ഡി ജെ എസ് - ബി ജെ പി വോട്ടുകള്‍ യു ഡി എഫിന് മറിച്ച് വി എസിനെ തോല്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക