ആര്‍ ബാലകൃഷ്ണ പിള്ളയെ തള്ളി; ആറന്‍മുളയില്‍ വീണ ജോര്‍ജ് സിപിഎം സ്ഥാനാര്‍ഥിയാകും
വ്യാഴം, 17 മാര്‍ച്ച് 2016 (23:12 IST)
ആറന്‍മുളയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജിനെ ഇടതു സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം. റിപ്പോര്‍ട്ടര്‍ ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ് വീണ ജോര്‍ജ്. ആദ്യം മനോരമ ന്യൂസിലും പിന്നീട് ദീര്‍ഘകാലം ഇന്ത്യാവിഷനിലും പ്രവര്‍ത്തിച്ച വീണ അടുത്തിടെയാണ് റിപ്പോര്‍ട്ടറില്‍ എത്തിയത്.
ഇതിനിടെ ഹ്രസ്വമായ കാലയളവില്‍ ടിവി ന്യൂ ചാനലിലും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറിയുടെ ഭാര്യയാണ്. നേരത്തെ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള ആറന്‍മുളയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കോന്നിയിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. സനൽകുമാർ സ്ഥാനാർഥിയായേക്കും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഈ നിർദേശങ്ങൾ സംസ്ഥാന നേതൃത്വത്തിനു മുന്നിൽ വച്ചത്.
തിരുവനന്തപുരത്തെ സിപിഎം സ്ഥാനാർഥികളുടെ പട്ടികയ്ക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്തും, വി.ശിവൻകുട്ടി നേമത്തും മൽസരിക്കും.
അതേസമയം, കോഴിക്കോട് ബേപ്പൂർ മണ്ഡലത്തിൽ വികെസി മമ്മദ് കോയ സിപിഎം സ്ഥാനാർഥിയാകും. നിലവിൽ കോഴിക്കോട് മേയർ ആണ് വികെസി എ മെഹബൂബിനെതിരെയുള്ള ജനവികാരം കണക്കിലെടുത്താണ് നടപടി.