വയല്‍‌ക്കിളികള്‍ക്ക് പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസും ബിജെപിയും; സമരപന്തല്‍ പുനര്‍നിര്‍മിച്ചു, മാര്‍ച്ച് നടത്തുമെന്ന് ബിജെപി

ഞായര്‍, 25 മാര്‍ച്ച് 2018 (16:17 IST)
കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കവെ സമരക്കാര്‍ക്കമാണെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസും ബിജെപിയും. ഇതിന്റെ ഭാഗമായി കീഴാറ്റൂര്‍ പാടത്ത് സിപിഎം കത്തിച്ച വയല്‍കിളികളുടെ സമരപന്തല്‍ പുനര്‍നിര്‍മിച്ചു. 
 
തളിപ്പറമ്പില്‍ നിന്നും കീഴാറ്റൂരിലേക്ക് നടത്തിയ മാര്‍ച്ചിനൊടുവിലാണ് പന്തല്‍ പുനസ്ഥാപിച്ചത്. അതേസമയം, വയല്‍ക്കിളികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. ബൈപ്പാസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവെക്കണമെന്ന് ബിജെപി ആവശ്യമുന്നയിച്ചു.
 
ബൈപ്പാസ് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഏപ്രില്‍ മൂന്നിന് കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചു. കര്‍ഷകരുടെയും തൊഴിലാളികളുടെയും സമരങ്ങള്‍ ഏറ്റെടുക്കുകയും യു.പിയിലെയും മഹാരാഷ്ട്രയിലെയും സമരങ്ങളെയും നയിക്കുന്ന സിപിഎമ്മാണ് ഇപ്പോള്‍ കര്‍ഷകര്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നതെന്നതാണ് വിഷയം ഇത്ര ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണമാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍