വന്ദേ ഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ താനൂര്‍ സ്വദേശി പിടിയില്‍; കളിക്കുന്നതിനിടെ അബദ്ധം പറ്റിയതാണെന്ന് മൊഴി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 23 മെയ് 2023 (15:39 IST)
വന്ദേ ഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ താനൂര്‍ സ്വദേശി പിടിയില്‍. മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാന്‍ ആണ് പിടിയിലായത്. കളിക്കുന്നതിനിടെ അബദ്ധം പറ്റിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. പ്രതിക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. റെയില്‍വേ പോലീസും കേരള പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
 
ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത എക്‌സ്പ്രസ്സ് ഉദ്ഘാടനം ചെയ്ത തൊട്ടടുത്ത ദിവസമാണ് കല്ലേര്‍ ഉണ്ടായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍