തൃശൂരില്‍ വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലേറ്. രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. ഇന്ന് രാവിലെ ഒന്‍പതുമണിക്ക് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പോയ ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. സി2,സി4 കോച്ചുകളുടെ ചില്ലാണ് പൊട്ടിയത്. മാനസിക പ്രശ്നമുള്ള ആളാണ് പ്രതിയെന്നും ഇയാളെ അറസ്റ്റുചെയ്തുവെന്നും ആര്‍പിഎഫ് അറിയിച്ചു.