ശ്രീറാം എന്തും ചെയ്യും, കാറോടിച്ചത് ഞാനല്ല: പരിഭ്രാന്തിയിൽ വഫ ഫിറോസ്

എസ് ഹർഷ

വ്യാഴം, 10 ഒക്‌ടോബര്‍ 2019 (12:19 IST)
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ  ശ്രീറാം വെങ്കിട്ടരാമനെതിരെ വഫ ഫിറോസ്. അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് താനല്ലെന്ന ശ്രീറാമിന്റെ ആരോപണത്തെ തള്ളിയാണ് വഫ രംഗത്തെത്തിയിരിക്കുന്നത്. 
 
താനാണ് കാറോടിച്ചത് എന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് വഫ പറയുന്നു. ‘അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. ഫൊറൻസിക് റിപ്പോർട്ടുണ്ട്. ഇതെല്ലാം എവിടെ? ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് അധികാരമില്ല. എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞതാണ്. എനിക്കെന്താണ് ഇനി സംഭവിക്കുക എന്നറിയില്ല. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തുംചെയ്യാം. ‘- വഫ പറയുന്നു. 
 
ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിലാണ് താനല്ല വാഹനമോടിച്ചിരുന്നതെന്ന് ശ്രീറാം പറയുന്നത്.
മദ്യപിക്കാത്തയാളാണ് താനെന്നും സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിട്ടില്ലെന്നും വിശദീകരണകുറിപ്പില്‍ ശ്രീറാം പറയുന്നു. അപകടം നടക്കുമ്പോൾ താൻ മദ്യപിച്ചില്ലെന്നും മദ്യത്തിന്റെ അംശം കണ്ടെത്താൻ പൊലീ‍സിനും സാധിച്ചില്ലെന്ന് കത്തിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍