വിമര്ശിക്കുന്നവര്ക്കും പരിഹസിക്കുന്നവര്‍ക്കും മുന്നില്‍ പിന്തിരിഞ്ഞോടാതെ ധീരമായി മുന്നോട്ടുപോകുകയാണ് വേണ്ടതെന്ന് വിടി ബല്‍റാം എം എല്‍ എ. കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും പല പോരായ്മകളും ഉണ്ടാകാമെന്നും എന്നാല്‍ കോണ്‍ഗ്രസ് എന്ന ആശയത്തിന് നാള്‍ക്കുനാള്‍ ഏറിവരുന്ന പ്രാധാന്യം സ്വയം തിരിച്ചറിഞ്ഞ് സമൂഹത്തിലേക്ക് വ്യാപിക്കുക എന്നതാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ഉത്തരാവാദിത്തമെന്നും വി ടി ബലറാം തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ സിആര്‍ മഹേഷ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച സാഹചര്യത്തിലാണ് ബല്‍റാം തന്റെ ഫേസ് ബുക്ക് പേജിലൂടെ ഈ അഭിപ്രായം രേഖപ്പെടുത്തിയത്.