ശിവസേനക്കാരായ സദാചാര ഗുണ്ടകളെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ ആക്ഷേപത്തെ വിമർശിച്ച് കോണ്‍ഗ്രസ് എംഎൽഎ വി.ടി. ബൽറാം രംഗത്ത്. നിയമസഭാതളത്തിൽ ഒരാൾ അകാരണമായി ആക്ഷേപിച്ചാൽ പറയുന്നയാളുടെ മുഖത്തേക്ക് വിരൽ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കുമെന്ന് ബല്‍റാം പറഞ്ഞു. ബ്രണ്ണൻ കോളജിലൊന്നും പഠിക്കാന്‍ പറ്റിയിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ടെന്നും ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു .