അമിത്ഷായുടേത് ദിവാസ്വപ്നം: സുധീരന്‍

ചൊവ്വ, 19 മെയ് 2015 (19:56 IST)
കേരളത്തെ കോണ്‍ഗ്രസ് വിമുക്ത സംസ്ഥാനമാക്കാനുള്ള അമിത്ഷായുടെ ആഗ്രഹം ദിവാസ്വപ്നമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.ജാധിപത്യത്തിലും മതേതരത്വത്തിലും അടിയുറച്ചു വിശ്വസിക്കുന്ന കേരളത്തിലെ ജനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടാണ് അമിത്ഷാ അങ്ങനെ പറയുന്നത് സുധീരന്‍ പറഞ്ഞു.

അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തികം ജനദ്രോഹ നടപടികളില്‍ സര്‍വകാലറിക്കാര്‍ഡ് സൃഷ്ടിച്ച ബിജെപി ഭരണത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവരാണ് കേരള ജനതെയെന്നും. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കുമെതിരായ നടപടികള്‍ സ്വീകരിച്ച് വന്‍കിട കുത്തകക്കാരെ പ്രീണിപ്പിക്കുന്ന ബിജെപിക്ക് കേരളീയ സമൂഹത്തിന്റെ മനസില്‍ ഒരിക്കലും അംഗീകാരം നേടാനാവില്ലെന്നും സുധീരന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ബി ജെ പിയുടെ സെക്രട്ടറിയേറ്റ് ഉപരോധത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കേരളത്തെ കോണ്‍ഗ്രസ് മുക്തമാക്കുകയാണ് ലക്‌ഷ്യമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു ഈ പശ്ചാത്തലത്തിലാണ് സുധീരന്റെ പ്രതികരണം

 

വെബ്ദുനിയ വായിക്കുക