കുരിശായാലും ശൂലമായാലും വിഗ്രഹങ്ങളായാലും സർക്കാർ ഭൂമി കൈയ്യേറുന്നത് നിയമ വിരുദ്ധമാണ്: വി ഡി സതീശന്‍

Webdunia
ശനി, 22 ഏപ്രില്‍ 2017 (10:32 IST)
മതചിഹ്നങ്ങൾ മറയാക്കി ഭൂമി കൈയ്യേറുന്നവരെ സംരക്ഷിക്കരുതെന്ന്  കോൺഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎല്‍എ. ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗത്തിന്റെയും സഹനത്തിന്റെയും അടയാളമാണ് കുരിശ് എന്നും ക്രിമിനല്‍ കുറ്റം ചെയ്ത കയ്യേറ്റക്കാരാണ് കുരിശിനെ അപമാനിച്ചതെന്നു. അദ്ദേഹം പറഞ്ഞു.
 
എന്നാല്‍ അത് നീക്കം ചെയ്ത ഉദ്യോഗസ്ഥരുടെ നടപടിയെ നാം പിന്തുണക്കേണ്ടതുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. കുരിശായാലും വിഗ്രഹങ്ങളായാലും സർക്കാർ ഭൂമി കൈയ്യേറി സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണെന്നും മുഖ്യമന്ത്രിയുടെ വാക്കുകൾ കുരിശിനെ മറയാക്കി മൂന്നാറിൽ നടത്തുന്ന റവന്യു നടപടികള്‍ നിര്‍ത്തിവയ്പ്പിക്കുവാനുള്ള തന്ത്രമാണെന്നും വി ഡി സതീശന്‍ പറയുന്നു.   
 
കുരിശായാലും ശൂലമായാലും വിഗ്രഹങ്ങളായാലും സർക്കാർ ഭൂമി കൈയ്യേറി സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണ്. ഉദ്യോഗസ്ഥരെ വിമർശിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾ കുരിശിനെ മറയാക്കി മൂന്നാറിൽ നടത്തുന്ന റവന്യു നടപടികള്‍ നിര്‍ത്തിവയ്പ്പിക്കുവാനുള്ള തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Next Article