രേഖകള്‍ തരാതിരിക്കാന്‍ താന്‍ പട്ടികജാതിക്കാരനാണോ എന്ന് ഉപലോകായുക്‌ത

വ്യാഴം, 15 ഒക്‌ടോബര്‍ 2015 (14:15 IST)
രേഖകള്‍ തരാതിരിക്കാന്‍ താന്‍ പട്ടികജാതിക്കാരനാണോ എന്ന് ഉപലോകായുക്തയുടെ വിവാദപരാമര്‍ശം. ബാര്‍കേസ് പരിഗണിക്കുമ്പോള്‍ ആയിരുന്നു ഉപലോകായുക്ത കെ പി ബാലചന്ദ്രന്റെ വിവാദ പരാമര്‍ശം. രേഖകള്‍ തരാതിരിക്കാന്‍ താന്‍ എസ് സി ആണോ എന്നായിരുന്നു ഉപലോകായുക്തയുടെ ചോദ്യം.
 
ഇന്ന് ലോകായുക്തയുടെ പരിഗണനയ്ക്ക്  മന്ത്രിമാരായ കെ ബാബുവിനും കെ എം മാണിക്കുമെതിരെ രണ്ടു കേസുകളായിരുന്നു വന്നത്. ഇതില്‍ കെ എം മാണിക്ക് എതിരായ കേസിന്റെ നാല് സെറ്റ് രേഖകള്‍ പരാതിക്കാരന്‍ ലോകായുക്ത പയസ് കുര്യാക്കോസിന് മാത്രമായിരുന്നു നല്‍കിയത്. ഇതാണ് ഉപലോകായുക്തയെ പ്രകോപിപ്പിച്ചത്.
 
രേഖകള്‍ തരാതിരിക്കാന്‍ താന്‍ എസ് സി ആണോ എന്നായിരുന്നു ഉപലോകായുക്തയുടെ ചോദ്യം. ഉപലോകായുക്തയുടെ ചോദ്യം കേട്ട് ലോകായുക്തയില്‍ ഉണ്ടായിരുന്നവര്‍ ഒരു നിമിഷം സ്തംഭിച്ചു. കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ പരാമര്‍ശം അദ്ദേഹം നടത്തിയത്.
 
ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിക്ക് സമന്‍സ് അയക്കാമെന്ന നിലപാട് ലോകായുക്ത നിര്‍ദ്ദേശിച്ചപ്പോള്‍ സമന്‍സ് അയക്കേണ്ടതില്ല എന്നായിരുന്നു ഉപലോകായുക്തയുടെ നിലപാട്. തര്‍ക്കത്തിനൊടുവില്‍ സമന്‍സ് അയക്കാന്‍ തീരുമാനിച്ചു.

വെബ്ദുനിയ വായിക്കുക