ജോര്‍ജിനെയും കൂട്ടരേയും ഭയക്കേണ്ട കാര്യമില്ലെന്ന് ഉണ്ണിയാടന്‍

ശനി, 11 ഏപ്രില്‍ 2015 (11:53 IST)
ജോര്‍ജിനെയും ജോര്‍ജിന്റെ ഒപ്പമുള്ള ആള്‍ക്കൂട്ടത്തേയും ഭയക്കേണ്ട കാര്യമില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍.രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ടുകള്‍ ചോരില്ലെന്നും ഉണ്ണിയാടന്‍ പറഞ്ഞു.
 
സെക്യുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കുന്നു എന്നത് മുന്നണിക്ക് ഭീഷണിയല്ലെന്നും കേരളാ കോണ്‍ഗ്രസുകള്‍ യോജിക്കണമെന്ന് പി സി തോമസിന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
 
കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പഴയ സെക്യുലര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വേര്‍പിരിയുകയാണ്. സെക്യുലര്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകുമെന്നാണ് പഴയ സെക്യുലര്‍ നേതാവായ ടി എസ് ജോണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക