പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കി പീഡിപ്പിച്ചു,പ്രതികള്‍ക്ക് 27 വര്‍ഷം തടവ്

കെ ആര്‍ അനൂപ്

വ്യാഴം, 26 ഒക്‌ടോബര്‍ 2023 (11:20 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 27 വര്‍ഷം തടവ്. തൃശ്ശൂര്‍ അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
 
കേസില്‍ യുവാവിനും ഒത്താശ ചെയ്ത ഭാര്യ മാതാവിനും 27 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.മുളയം കൂട്ടാല കൊച്ചുപറമ്പില്‍ അരുണ്‍ (32), മാന്ദാമംഗലം മൂഴിമലയില്‍ ഷര്‍മിള (48) എന്നിവരെയാണ് ശിക്ഷിച്ചത്.
 
2 ലക്ഷം രൂപ പിഴയും പ്രതികള്‍ക്ക് വിധിച്ചിട്ടുണ്ട്. മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ കേസില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ ആയിരുന്ന ശശിധരന്‍ പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയതും കുറ്റപത്രം സമര്‍പ്പിച്ചതും. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത, അഡ്വ. ടി. ഋഷിചന്ദ് എന്നിവര്‍ ഹാജരായി.
പിഴ തുക അടക്കാത്ത പക്ഷം പ്രതികള്‍ മൂന്നുമാസം അധികം തടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ചു.
 
മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍ എത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍