സുല്‍ത്താന്‍ബത്തേരിയില്‍ കോടികളുടെ കുഴല്‍പ്പണം പിടിച്ചെടുത്തു

ഞായര്‍, 17 ജൂലൈ 2016 (11:50 IST)
വയനാട് സുല്‍ത്താന്‍ബത്തേരി മുത്തങ്ങയില്‍ കോടികളുടെ കുഴല്‍പ്പണവേട്ട. മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച മൂന്നു കോടി 20 ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. മൈസൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കക്ക് കടത്താന്‍ ശ്രമിച്ച പണം കാറിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 
 
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അബ്ദുള്‍ റഹ്മാന്‍, റപീഖ്, ജുനൈസ് എ്‌നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബത്തേരി സിഐ പി ബിജു രാജിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചടുത്തത്. പിടിയിലായവരില്‍ നിന്ന് ഒരു തോക്കും കണ്ടെടുത്തിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക