അമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി പിഞ്ചു കുഞ്ഞിനെ വാഷിംഗ്‌ മെഷീനിലിട്ടു!

വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (08:39 IST)
വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറുകയും അവരുടെ 20 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വാഷിംഗ് മെഷീനിൽ തള്ളുകയും ചെയ്തു. കാരശ്ശേരി കക്കാടിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കുണ്ടും കടവത്ത് ഹൈദ്രുവിന്റെ ഭാര്യ ഹസ്‌നയാണ് മുളകു പൊടി പ്രയോഗത്തിന് ഇരയായത്. വീട്ടമ്മയെയും കുഞ്ഞിനെയും കോഴിക്കോട്‌ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചരയോടെ ഫസ്‌ന കുളിമുറിയലേക്ക്‌ പോകും വഴിയാണ്‌ ആക്രമണത്തിനിരയായത്‌.  സംഭവം നടക്കുമ്പോള്‍ യുവതിയുറ്റെ ഭര്‍ത്താവ് ഹൈറുദ്ദീന്‍ വീട്ടിലില്ലായിരുന്നു. ഫസ്‌നയുടെ കരച്ചില്‍ കേട്ട്‌ ഓടിക്കൂടിയവരാണ്‌ കുഞ്ഞിനെ വാഷിംഗ്‌ മെഷീനില്‍ കണ്ടെത്തിയത്‌.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ്‌ പോലീസ്‌ കരുതുന്നത്‌. ആക്രമണം നടത്തിയത്‌ ആരാണെന്നോ എന്തിനു വേണ്ടിയാണെന്നോ വ്യക്‌തമല്ല. താമരശേരി ഡിവൈഎസ്‌പി, സിഐ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌. യുവതിയുടെ ഭർത്താവിനെ ചോദ്യം ചെയ്തു വരുന്നു.

വെബ്ദുനിയ വായിക്കുക