മദ്യനയത്തില്‍ സര്‍ക്കാരിലെ ഭിന്നതയില്‍ ആന്റണിയോട് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യനയത്തിലെ തര്‍ക്കങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആന്റണിയുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല.