ബാലന്‍ പണി തുടങ്ങി; യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ തീരുമാനങ്ങളില്‍ വന്‍ ക്രമക്കേടുകള്‍, ഹോപ്പിലും ചെബിലും തിരിമറികള്‍ കണ്ടെത്തി - റവന്യൂവകുപ്പിലെ 127 ഉത്തരവുകള്‍ റദ്ദാക്കും

Webdunia
ബുധന്‍, 15 ജൂണ്‍ 2016 (14:17 IST)
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ റവന്യൂ ഉത്തരവുകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. മെത്രാന്‍ കായല്‍, കടമക്കുടി, ഹോപ് പ്ളാന്റേഷന്‍, ചെമ്പ് ഭൂമി ഇടപാട് തുടങ്ങിയ ഉത്തരവുകളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. എകെ ബാലന്‍ അധ്യക്ഷനായ മൂന്നംഗ മന്ത്രിസഭാ ഉപസമിതിയാണ് പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയത്.

റവന്യൂ വകുപ്പിലെ ഉത്തരവുകളാണ് ആദ്യഘട്ടത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയത്. ഇവയില്‍ മിക്കവയിലും ചട്ടവിരുദ്ധമായ ഇടപെടലുകള്‍ നടത്തിയിരുന്നതായി കണ്ടെത്തി. ഇടപാടുകള്‍ റദ്ദാക്കാന്‍ നടപടിയുണ്ടാകും. ബാക്കി വകുപ്പുകളിലെ ഇടപാടുകള്‍ കൂടി വരും സിറ്റിംഗുകളില്‍ പരിശോധിക്കും.

127 ഉത്തരവുകള്‍ മന്ത്രിസഭാ ഉപസമിതി പരിശോധിച്ചു. ഇതില്‍ പലതും ക്രമവിരുദ്ധമാണെന്നാണ് കണ്ടെത്തല്‍. ഇതേതുടര്‍ന്ന് റവന്യൂ വകൂപ്പിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപസമിതി നിര്‍ദ്ദേശം നല്‍കി. റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉപസമിതി അന്തിമ റിപ്പോര്‍ട്ട് തയാറാക്കി മന്ത്രിസഭായോഗത്തില്‍ വയ്ക്കും. ക്രമക്കേടില്‍ നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
Next Article