ഉദ്ധവ് താക്കറെ ആശുപത്രിയില്‍; ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (21:59 IST)
മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് മുംബൈയിലെ റിലയന്‍സ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നാണ് ലഭിക്കുന്ന വിവരം. 
 
മകന്‍ ആദിത്യ താക്കറെ പ്രസ്താവന ഇറക്കിയിരുന്നു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയായ ഉദ്ധവ് നിലവില്‍ ശിവസേന (ഉദ്ധവ് ബാലസാഹേബ് താക്കറേ) വിഭാഗം അദ്ധ്യക്ഷനാണ്. നേരത്തെ 2014ലും ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് ഉദ്ധവ് താക്കറെ.

അനുബന്ധ വാര്‍ത്തകള്‍

Next Article