തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

തിങ്കള്‍, 18 ജൂലൈ 2016 (08:22 IST)
തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിനിടെ ബോട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. കൊല്ലം സ്വദേശികളായ  രണ്ട് മത്സ്യബന്ധന തൊഴിലാളികളാണ് മരിച്ചത്.  കഠിനംകുളം കായലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. രണ്ടു പേരെ കാണാതായിട്ടുണ്ട്. മരിച്ചവര്‍ രണ്ടു പേരും അഞ്ചുതെങ്ങ് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു. കാണാതായവര്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്. 
 

വെബ്ദുനിയ വായിക്കുക