രണ്ട് രണ്ടര വയസുകാർ രണ്ടിടത്തായി വെള്ളത്തിൽ മുങ്ങിമരിച്ചു

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (15:29 IST)
വയനാട്: വയനാട് ജില്ലയിൽ രണ്ടിടത്തായി രണ്ട് രണ്ടര വയസുകാരി വെള്ളത്തിൽ മുങ്ങി മരിച്ചു. വയനാട് തൊണ്ടർനാട് കൊറോമിലുള്ള സ്വകാര്യ റിസോർട്ടിലെ നീന്തൽകുളത്തിൽ വീണു രണ്ടര വയസുകാരൻ മുങ്ങിമരിച്ചപ്പോൾ മാനന്തവാടിയിൽ രണ്ടര വയസുകാരി താമരക്കുളത്തിൽ വീണു മരിക്കുകയാണുണ്ടായത്.
 
വയനാട്ടിലെ തൊണ്ടർനാട് കൊറോമിലുള്ള സ്വകാര്യ റിസോർട്ടിലെ നീന്തല്കുളത്തിലാണ് രണ്ടര വയസുകാരൻ മരിച്ചത്. വടകര സ്വദേശി ശരൺ ദാസിന്റെ മകൻ സിദ്ധു ആണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന വിവരത്തെ തുടർന്ന് നടത്തിയിൽ തിരച്ചിലിലാണ് അബോധാവസ്ഥയിൽ നേനേതാക്കുളത്തിൽ കണ്ടത്. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
മാനന്തവാടിയിലെ താമരക്കുളത്തിൽ വീണു മരിച്ചത് ഹാഷിം - ഷഹാന ദമ്പതികളുടെ മകളായ ഷഹദയാണ്. ബന്ധുവീട്ടിൽ മരണാന്തര ചടങ്ങിയെത്തിയതായിരുന്നു ഇവർ. കുട്ടിയെ കാണാനില്ലെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അബോധാവസ്ഥയിൽ കുട്ടിയെ കുളത്തിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍