അവധിക്കാലം കഴിഞ്ഞു, കുട്ടികള്‍ സ്‌കൂളിലേക്ക്; ഈ അധ്യയനവര്‍ഷം 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനം

ബുധന്‍, 31 മെയ് 2023 (10:23 IST)
പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. 42 ലക്ഷത്തോളം കുട്ടികളാണ് നാളെ സ്‌കൂളിലെത്തുക. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയന്‍കീഴ് ഗവ.വിഎച്ച്എസ്എസില്‍ നാളെ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജില്ലാ തലത്തിലും പ്രവേശനോത്സവങ്ങളുണ്ടാകും. ലളിതമായി വ്യത്യസ്ത രീതിയില്‍ പ്രവേശനോത്സവം ഒരുക്കാനാണ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. 
 
ഈ അധ്യയന വര്‍ഷം 220 പ്രവൃത്തി ദിനങ്ങളാക്കാനുള്ള നീക്കത്തില്‍ നിന്ന് അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്മാറി. വിദ്യാലയങ്ങളില്‍ 204 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കാനാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. ഇതനുസരിച്ച് പൊതു വിദ്യാലയങ്ങളില്‍ 12 ശനിയാഴ്ചകള്‍ കൂടി പ്രവൃത്തി ദിനമായിരിക്കും. തുടര്‍ച്ചയായി അഞ്ച് പ്രവൃത്തിദിനങ്ങള്‍ വരാത്ത ആഴ്ചകളിലെ ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കാനാണ് അധ്യാപക സംഘടന പ്രതിനിധികള്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ ഗുണമേന്മാ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍