കടല്‍ തീരത്ത് വടക്കുനിന്നു തെക്കോട്ടുള്ള മണലൊഴുക്കാണു വിഴിഞ്ഞത്തു മണല്‍ത്തിട്ട രൂപപ്പെടാന്‍ കാരണം. തുറമുഖ നിര്‍മാണ കമ്പനി ഈ മണല്‍ സൗജന്യമായി നീക്കം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വിഴിഞ്ഞത്തിന്റെ വടക്കോട്ടുള്ള തീരങ്ങളില്‍ തീരശോഷണം സംഭവിക്കാതിരിക്കുന്നതിനായി മണല്‍ അടിയുന്ന സ്ഥലങ്ങളില്‍ നിന്ന് അതെടുത്ത് തീരശോഷണം സംഭവിക്കുന്ന മേഖലയില്‍ നിരന്തരമായി നിക്ഷേപിച്ചു കൊണ്ടിരിക്കണം എന്ന ഡോ.എം.എസ് സ്വാമിനാഥന്റെ വിദഗ്ധസമിതി റിപ്പോര്‍ട്ട് നടപ്പാക്കണം. മുതലപ്പൊഴി ഹാര്‍ബറിനു വടക്ക് അഞ്ചുതെങ്ങ് ഭാഗത്തെ തീരശോഷണത്തിനു പരിഹാരമായും ഈ മാര്‍ഗമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതു പരിഗണിച്ച് തീരപ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനം ഉറപ്പാക്കി, പൂന്തുറ മുതല്‍ വേളി വരെ മണല്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതി തയാറാക്കണമെന്നും കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.