സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രിമുതല്‍

ശ്രീനു എസ്

ചൊവ്വ, 8 ജൂണ്‍ 2021 (08:10 IST)
സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രിമുതല്‍ നിലവില്‍ വരും. എന്നാല്‍ വള്ളങ്ങളില്‍ മീന്‍ പിടിക്കുന്നവര്‍ക്ക് നിരോധനം ബാധകമല്ല. 52 ദിവസത്തേക്കാണ് നിരോധനം. ജൂലൈ 31നാണ് നിരോധനം അവസാനിക്കുന്നത്. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
 
ഇരട്ടവള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടുത്തം നിരോധിച്ചിട്ടുണ്ട്. തൊഴില്‍ രഹിതരായവര്‍ക്ക് സൗജന്യ റേഷനു പുറമേ 1200 രൂപ നല്‍കാനും തീരുമാനമായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍