പെൺകുട്ടികളെ പീഡിപ്പിച്ച 41 കാരന് കഠിനതടവ്

എ കെ ജെ അയ്യര്‍

ബുധന്‍, 28 ഫെബ്രുവരി 2024 (16:36 IST)
തിരുവനന്തപുരം: പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ നാല്പത്തൊന്നുകാരനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നെയ്യാറ്റിൻകര ഉദിയൻകുളങ്ങര പി.ആർ.ഹൗസിൽ നിന്ന് പരശുവയ്ക്കൽ പനയറക്കാല മാവറത്തല ധ്രുവത്തിൽ താമസം ഷിബുവിനെയാണ് കോടതി ശിക്ഷിച്ചത്.

നാല് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ടു കേസുകളിലായി പത്ത് വർഷം വീതമാണ് കഠിന തടവ് ശിക്ഷ. നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജി എസ്.രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്. പ്രതി സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി മുൻ സെക്രട്ടറി കൂടിയാണ്.

കേസിനാസ്പദമായ സംഭവം നടന്നത് 2022-23 കാലയളവിലാണ്. സംഭവത്തിൽ ആദ്യത്തെ രണ്ടു കേസുകളിൽ പതിനേഴു വർഷവും പത്ത് വർഷവും കഠിന തടവിന് ശിക്ഷിച്ചിരുന്നു. പാറശാല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.എച്ച്.ഒ എസ്.എസ്.സജിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍