സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 15 നവം‌ബര്‍ 2023 (15:52 IST)
സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. സുരക്ഷയുടെ ഭാഗമായി ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ മാനദണ്ഡങ്ങള്‍ ഇറക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.
 
അതിനിടെ സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച തീരുമാനം രഘുരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഡിസംബര്‍ 31ന് മുമ്ബ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍