സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ-ഇഡ്ഡലി മാവിന്റെ വില കൂടും. ഒരു കിലോ മാവിന് 45 രൂപയായി വില വര്‍ധിപ്പിക്കാന്‍ നിര്‍മ്മാണ സംഘടന തീരുമാനിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയത് ആണ് മാവിന് വില വര്‍ദ്ധിപ്പിക്കാനുള്ള കാരണമായി പറയുന്നത്. അഞ്ച് രൂപയാണ് മാവിന് വര്‍ദ്ധിക്കുന്നത്.