പോക്സോ കേസ് പ്രതിക്ക് 91 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍

ശനി, 30 സെപ്‌റ്റംബര്‍ 2023 (14:10 IST)
തിരുവനന്തപുരം: ടി.വി. കാണാനായി വീട്ടിലെത്തിയ പത്തു വയസുള്ള ബാലികയെ മൊബൈൽ ഫോൺ കാട്ടിത്തരാമെന്നു പറഞ്ഞു വശത്താക്കി പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ കോടതി 91 വർഷത്തെ കഠിനതടവിനു വിധിച്ചു.  തിരുവല്ലം കോളിയൂർ ചന്തയ്ക്കടുത്തു അയ്യൻകാളി നഗർ ദർപ്പവിളവീട്ടിൽ രതീഷിനെ (36) യാണ് കാട്ടാക്ക പോക്സോ കോടതി ശിക്ഷിച്ചത്. 
 
തടവുശിക്ഷയ്ക്കൊപ്പം 210000 രൂപ പിഴയും വിധിച്ചു. പിഴ തുക കട്ടിക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ നാലേകാൽ വർഷം അധിക തടവുശിക്ഷ അനുഭവിക്കണം.
 
കാട്ടാക്കടയിൽ പോക്സോ കോടതി വന്നശേഷം ഉണ്ടായ ഏറ്റവും വലിയ ശിക്ഷയാണിത്. കേസിനാസ്പദമായ സംഭവം നടന്നത് 2018 മാർച്ചിലാണ്. കുട്ടിയുടെ വീടിനടുത്തുള്ള ഭാര്യാ വീട്ടിൽ താമസിക്കുമ്പോഴായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍