തിരുവനന്തപുരം : പ്രായപൂർത്തി ആ കാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് നെല്ലനാട് . ഷീജ വിലാസത്തിൽ മിഥുൻ എന്ന 24 കാരനാണ് പൊലീസ് പിടിയിലായത്.
സംഭവം പോലീസ് കേസായതോടെ പ്രതി കേരളത്തിലും തമിഴ് നാട്ടിലുമായി ഒരു മാസത്തോളം ഒളിവിലായിരുന്നു. വെഞ്ഞാറമൂട് പൊലീസ് പ്രതിയെ കോഴിക്കോട്ടു നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.