എ ഐ ക്യാമറ വന്നതുമൂലം പൊല്ലാപ്പിലായിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി. ബൈക്കിനുപിന്നിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിക്കാതെ വന്നതിന് പിന്നാലെ പിഴയുടെ വിവരം ചിത്രമടക്കം ആര്‍സി ഉടമയായ ഭാര്യയുടെ ഫോണിലേക്ക് എത്തിയതാണ് പണിയായത്. വാഹനത്തിന് പിന്നിലിരുന്നത് യുവതിയായതാണ് കുടുംബ കലഹത്തിന് കാരണമായത്. വിവരം ഭര്‍ത്താവിനോട് തിരക്കിയതിന് പിന്നാലെ വീട്ടില്‍ വഴക്കുണ്ടാകുകയായിരുന്നു.