തിരുവനന്തപുരത്ത് കാറിനടിയില്‍പ്പെട്ട് മധ്യവയസ്‌കന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 6 ഏപ്രില്‍ 2022 (20:20 IST)
തിരുവനന്തപുരത്ത് കാറിനടിയില്‍പ്പെട്ട് മധ്യവയസ്‌കന്‍ മരിച്ചു. തേക്കുംമൂട് മൂന്ന് സെന്റ് കോളനിയില്‍ സുന്ദരന്‍ ആണ് മരിച്ചത്. 50വയസായിരുന്നു. പാലോട് ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്‍വശത്താണ് അപകടമുണ്ടായത്. മദ്യലഹരിയില്‍ ഇയാള്‍ കാറിന്റെ പിന്നില്‍ കിടക്കുകയായിരുന്നു. കാര്‍ ഉടമ ഇതറിയാതെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുകയും കാറിനടിയില്‍ പെട്ട് ഇയാള്‍ മരണപ്പെടുകയുമായിരുന്നു. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍