പോത്തന്‍കോട് കരുണാലയത്തില്‍ 25 പേര്‍ക്ക് കൊവിഡ്

ശ്രീനു എസ്
ബുധന്‍, 2 ജൂണ്‍ 2021 (07:44 IST)
പോത്തന്‍കോട് കരുണാലയത്തില്‍ 25 പേര്‍ക്ക് കൊവിഡ്. 20 അമ്മമാര്‍ക്കും അഞ്ചു സിസ്റ്റര്‍മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കരുണാലയത്തില്‍ 85 പേര്‍ക്കാണ് ടെസ്റ്റ് നടത്തിയത്. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 
 
അതേസമയം പോത്തന്‍കോട് 18 അതിഥി തൊഴിലാളികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 30 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 
Next Article