ശമ്പള കുടിശ്ശിക നല്‍കിയില്ല: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സൂചന പണിമുടക്കും പ്രതിഷേധപ്രകടനവും നടത്തി

ശ്രീനു എസ്

വെള്ളി, 29 ജനുവരി 2021 (13:51 IST)
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ്  ഡോക്ടര്‍മാരുടെ 2016  മുതലുള്ള അല്ലവന്‍സ് പരിഷ്‌കാരണത്തോടുകൂടെയുള്ള ശമ്പളകുടിശ്ശിക നല്കാത്തതില്‍ പ്രതിഷേധിച്ചും, എന്‍ട്രി കേഡറിലെ ശമ്പള പരിഷ്‌കരണ അപാകതകള്‍ ഉള്‍പ്പടെയുള്ള ശമ്പള പരിഷ്‌കരണ അപാകതകള്‍ പരിഷകരിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സൂചന പണിമുടക്കും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.
 
എല്ലാ മെഡിക്കല്‍ കോളേജുകളിലും രാവിലെ 8 മണി മുതല്‍ 11 മണി വരെ ഒപിയും ഇലെക്റ്റിവ് ശസ്ത്രക്രിയകളും ബഹിഷ്‌കരിച്ചു. എന്നാല്‍ 
കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങള്‍, അടിയന്തര ശസ്ത്രക്രിയകള്‍, ഐ സി യൂ, ലേബര്‍ റൂം, അത്യാഹിതവിഭാഗം, വാര്‍ഡ് സേവനങ്ങള്‍ , എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ പ്രതിഷേധങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമാണ് നടപ്പിലാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍