തിരുവനന്തപുരം ജില്ലയില്‍ ഇന്ന് വിധിയെഴുതുന്നത് 28,26,190 വോട്ടര്‍മാര്‍

ശ്രീനു എസ്

ചൊവ്വ, 8 ഡിസം‌ബര്‍ 2020 (08:24 IST)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ജില്ലയിലെ 3,281 പോളിങ് ബൂത്തുകളിലായി 28,26,190 സമ്മതിദായകരാണു വോട്ടവകാശം വിനിയോഗിക്കുക. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്. ആകെ വോട്ടര്‍മാരില്‍ 14,89,287 പേര്‍ സ്ത്രീകളും 13,36,882 പേര്‍ പുരുഷന്മാരും 21 പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. ത്രിതല പഞ്ചായത്തുകളില്‍ 18,37,307 പേര്‍ക്കാണു സമ്മതിനാവകാശമുള്ളത്. ഇതില്‍ 8,63,363 പേര്‍ പുരുഷമ്മാരും 9,73,932 പേര്‍ സ്ത്രീകളും 12 പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. 
 
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെ 8,02,799 വോട്ടര്‍മാരുണ്ട്. 3,84,726 പുരുഷന്മാരും 4,18,065 സ്ത്രീകളും എട്ടു ട്രാന്‍സ്‌ജെന്‍ഡേഴ്‌സും. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ ആകെ വോട്ടര്‍മാര്‍ 64,475 ആണ്. ഇതില്‍ 30,239 പുരുഷന്മാരും 34,236 സ്ത്രീകളുമുണ്ട്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ 25,879 പുരുഷന്മാരും 30,086 ഒരു ട്രാന്‍സ്‌ജെന്‍ഡറുമടക്കം 55,966 വോട്ടര്‍മാരുണ്ട്. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ 32,658 വോട്ടര്‍മാരില്‍ 17,675 പേര്‍ പുരുഷന്മാരും 14,983 പേര്‍ സ്ത്രീകളുമാണ്. വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ 15,000 പുരുഷന്മാരും 17,985 സ്ത്രീകളുമടക്കം 32,985 വോട്ടര്‍മാരാണുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍